KOYILANDY DIARY

The Perfect News Portal

പാശ്ചാത്തല മേഖലയ്ക്കും ഭവന നിർമ്മാണത്തിനും സ്പോർട്സിനും മുൻഗണന: ജനപ്രിയ ബജറ്റുമായി മേപ്പയ്യൂർ പഞ്ചായത്ത്

പാശ്ചാത്തല മേഖലയ്ക്കും ഭവന നിർമ്മാണത്തിനും സ്പോർട്സിനും മുൻഗണന നൽകിക്കൊണ്ട് മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ 23 -24 വർഷത്തെബജറ്റ് വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ അവതരിപ്പിച്ചു. 31,26,19,411  രൂപ വരവും, 30,19,15000 രൂപ ചെലവും, 10,704,411 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ജനപ്രിയ ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
ഭവന നിർമ്മാണത്തിന് രണ്ടു കോടി, പാശ്ചാത്തല മേഖലക്ക് രണ്ടു കോടി അറുപത്തിരണ്ടു ലക്ഷം, സ്പോർട്ട്സ് യുവജനക്ഷേമത്തിന് പത്ത് ലക്ഷവും വകയിരുത്തി. വയോജന ക്ഷേമം പതിമൂന്നു ലക്ഷം, ദാരിദ്ര ലഘൂകരണം എട്ട് കോടി, ശാരീരിക മാനസിക വെല്ലുവി 18 ലക്ഷം, വനിതാ ക്ഷേമം 25 ലക്ഷം, അംഗൻവാടി പോഷകാഹാരവും, അനുബന്ധ സൗകര്യങ്ങളും, 61 ലക്ഷം. ശുചിത്വ മേഖലക്ക് 25 ലക്ഷം, ക്ഷീരവികസം 25 ലക്ഷം, ഉൽപ്പാദന മേഖല 76, 70000 കയുമാൻ നീക്കിവെച്ചതു്. പ്രസിഡണ്ട് കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടരി എസ്. മനു സ്വാഗതം പറഞ്ഞു. വി. സുനിൽ, വി.പി. രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, ശ്രീ നിലയം വിജയൻ, സറീന ഒളോറ, പി. പ്രശാന്ത്. വി. പി. ശ്രീജ, ദീപ കേളോത്ത്, കെ.എം പ്രസീത, സി.പി അനീഷ് കുമാർ. കെ.കെ. ലീല, പി. പ്രകാശൻ വി.പി ബിജു എന്നിവർ സംസാരിച്ചു.