KOYILANDY DIARY.COM

The Perfect News Portal

ഓപ്പറേഷൻ‌ തിയറ്ററിൽ മൊബൈൽ പാടില്ല; ശസ്ത്രക്രിയകൾക്ക് പുതിയ മാർ​ഗരേഖയുമായി ആരോഗ്യവകുപ്പ്

.

സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ ശസ്ത്രക്രിയകൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. ശസ്ത്രക്രിയയ്ക്കിടെ സംഭവിക്കാവുന്ന പിഴവുകൾ ഒഴിവാക്കി രോഗികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ പുതിയ ഉത്തരവിന്റെ പ്രധാന ലക്ഷ്യം. ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന രോഗിക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ ബാൻഡ് ധരിപ്പിക്കണം. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരും എണ്ണവും കൃത്യമായി രേഖപ്പെടുത്തണം എന്നതും മാർഗ്ഗരേഖയിൽ എടുത്തുപറയുന്നു.

 

പലപ്പോഴും ഉപകരണങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്നതിലെ വീഴ്ചകൾ ശസ്ത്രക്രിയ പിഴവുകളിലേക്ക് നയിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. ആരോഗ്യ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നേട്ടങ്ങൾ കൈവരിച്ച കേരളത്തിൽ, ഈ പുതിയ പ്രോട്ടോക്കോൾ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും അടിയന്തരമായി നടപ്പിലാക്കാൻ ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഇനി മുതൽ ശസ്ത്രക്രിയകളുമായി മുന്നോട്ട് പോകാൻ പാടുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.

Advertisements

 

 

Share news
error: Content is protected !!