KOYILANDY DIARY

The Perfect News Portal

കേരള കര്‍ഷക സംഘം നേതൃത്വത്തില്‍ പി.കെ ശങ്കരന്‍ അനുസ്മരണം നടത്തി

കൊയിലാണ്ടി: കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.കെ ശങ്കരന്‍ അനുസ്മരണവും ക്ഷിര കര്‍ഷക സംഗമവും സംഘടിപ്പിച്ചു. കൊയിലാണ്ടി സാംസ്‌ക്കാരിക നിലയത്തില്‍ നടന്ന പരിപാടി ആള്‍ ഇന്ത്യ കിസാന്‍ സഭ കേന്ദ്ര കമ്മിറ്റി അംഗം പി. വിശ്വന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലം കോഴിക്കോട് ജില്ലയിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്നു പി.കെ ശങ്കരന്‍.
അനുസ്മരണ ചടങ്ങില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ. ഷിജു അധ്യക്ഷത വഹിച്ചു. ക്ഷീര കര്‍ഷക സംഘങ്ങള്‍ കടമകള്‍ എന്ന വിഷയത്തില്‍ മില്‍മ ഡയറക്ടര്‍മാരായ ശ്രീനിവാസന്‍ മാസ്റ്റര്‍, പി.ടി ഗിരീഷ്, കെ.കെ അനിത തുടങ്ങിയവർ ക്ലാസ്സ് നടത്തി. ജില്ല ആസൂത്രണ സമിതിയംഗം എ. സുധാകരന്‍, പി.സി സതീഷ് ചന്ദ്രൻ, പി.കെ ഭരതന്‍,  എന്നിവര്‍ സംസാരിച്ചു. ഏരിയാ പരിധിയിലെ ക്ഷീര കര്‍ഷകര്‍ സംഗമത്തില്‍ പങ്കെടുത്തു. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.