KOYILANDY DIARY

The Perfect News Portal

പട്ടാമ്പി നേർച്ചക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി

പട്ടാമ്പി: പട്ടാമ്പി നേർച്ചക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. ഇന്ന് പുലർച്ചെയാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു. പാലക്കാട് ആനമുറിയിൽ എത്തിയപ്പോൾ ചായ കുടിക്കാൻ വണ്ടി നിർത്തി. ആ സമയത്താണ് ആന ലോറിയിൽ നിന്ന് ഇറങ്ങി വിരണ്ടോടിയത്.

പോയ വഴിയിൽ രണ്ട് വളർത്തുമൃ​ഗങ്ങളേയും ചവിട്ടി വീഴ്ത്തി. പുഴയോടു ചേർന്ന് ജനവാസ മേഖലയിൽ ആന നിലയുറപ്പിച്ചതായാണു വിവരം. ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ഉപാഘോഷ കമ്മിറ്റികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ പത്തുപേർക്കു പരുക്കേറ്റു. സംഘർഷം രൂക്ഷമായതോടെ പൊലീസെത്തി ലാത്തിവീശി.