KOYILANDY DIARY

The Perfect News Portal

ഒ.ഇ.സി. ആനുകൂല്യം ഉടൻ നൽകണമെന്ന് കേരള ഗണക കണിശസഭ

കൊയിലാണ്ടി: ഒ.ഇ.സി. ആനുകൂല്യം ഉടൻ നൽകണമെന്ന് കേരള ഗണക കണിശസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. സുധാകരൻ പറഞ്ഞു. വിദ്യാലയങ്ങളിൽ ജ്യോതിഷം പാഠ്യവിഷയമാക്കണമെന്നും പ്രാഥമിക വിദ്യാഭ്യാസം മുതൽ സംസ്കൃതം പഠിപ്പിക്കണമെന്നും കെ.ജി.കെ എസ് ജില്ലാ നേതൃയോഗം കൊയിലാണ്ടിയിൽ ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ധേഹം പറഞ്ഞു. പാലത്ത് രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷതവഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം പി.കെ. പുരുഷോത്തമൻ, കൈതക്കൽ ചന്ദ്രൻ പണിക്കർ, പുറ്റാട്ട് രമേശൻ പണിക്കർ, സുധീപ് കുറ്റ്യാടി, രാമകൃഷ്ണൻ പേരാമ്പ്ര, ദിലിപ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു.