KOYILANDY DIARY.COM

The Perfect News Portal

കാക്കനാട് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ പിടിയില്‍

കൊച്ചി കാക്കനാട് നിന്ന് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ പിടിയില്‍. ടി വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് ഒന്‍പത് പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 13.522 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു പ്രതികളെ പിടികൂടിയത്.

പാലക്കാട് സ്വദേശികളായ ജമീല മന്‍സില്‍ സാദിഖ് ഷാ, ബിഷാരത്ത് വീട്ടില്‍ സുഹൈല്‍ ടി.എന്‍, കളംപുറം വീട്ടില്‍ രാഹുല്‍ കെ എം, ആകാശ് കെ, തൃശൂര്‍ സ്വദേശികളായ നടുവില്‍പുരക്കല്‍ വീട്ടില്‍ അതുല്‍കൃഷ്ണ, മുഹമ്മദ് റംഷീഖ് പി ആര്‍, നിഖില്‍ എം എസ്, നിധിന്‍ യു എം, രാഗിണി എന്നിവരാണ് പിടിയിലായത്.

Share news
error: Content is protected !!