നൗഷാദ് ഇബ്രാഹിംനും, പ്രശാന്ത് ചില്ലക്കും കെ പി ഉമ്മർ പുരസ്‌ക്കാരം

നൗഷാദ് ഇബ്രാഹിംനും, പ്രശാന്ത് ചില്ലക്കും കെ.പി. ഉമ്മർ പുരസ്കാരം.. കൊയിലാണ്ടി: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ചലച്ചിത്ര നടൻ കെ.പി. ഉമ്മർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൊയിലാണ്ടിക്കാരായ ചലച്ചിത്ര ടെലിവിഷൻ നാടക നടനും തിരക്കഥാകൃത്തും സംവിധായകനുമായ നൗഷാദ് ഇബ്രാഹിം, ഷോർട് ഫിലിം സംവിധായകനും, തിരക്കഥാകൃത്തുമായ പ്രശാന്ത് ചില്ല എന്നിവർക്കാണ് പുരസ്‌ക്കാരം ലഭിച്ചത്.
കെ.പി. ഉമ്മർ നമ്മോട് വിടപറഞ്ഞ് 21 വർഷം പൂർത്തിയാകുന്ന ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 11.30 കോഴിക്കോട് അളകാപുരി ഹോട്ടലിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ, ചലച്ചിത്ര നിർമ്മാതാവും സംവിധായകനും ജൂറി ചെയർമാനുമായ പ്രൊഫസർ സമദ് മങ്കട എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കും.
