ദേശീയ പുരസ്ക്കാരം.. ”വൈരി” 3 അവാർഡുകൾ കരസ്ഥമാക്കി
പാർട്ട് ഒ എൻ ഒ ഫിലിംസ് & ഇമ്മട്ടി ക്രിയേഷൻസ് ഭരത് പിജെ ആന്റണി സ്മാരക ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു. കൊയിലാണ്ടിക്കാരൻ പ്രശാന്ത് ചില്ല ഒരുക്കിയ വൈരി മൂന്ന് അവാർഡുകൾ കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നടൻ, സ്പെഷ്യൽ ജൂറി പുരസ്കാരം (ക്യാമറ).
ഡിസംബർ 30ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോക്ടർ ആർ ബിന്ദു പുരസ്കാര സമർപ്പണം നടത്തും. 2022 ജൂണിൽ റിലീസായ വൈരി നെടുമുടി വേണു മീഡിയ ഹബ്ബ്, സച്ചി ഇന്റർനാഷണൽ ഷോർട്ട് ഫിലിം, സോളോ ലേഡി ഫെസ്റ്റിവൽ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, സിക്റ്റ, മണിയൂർ സഹൃദയ വേദി തുടങ്ങി ഇതുവരെ പതിനഞ്ചോളം അവാർഡുകൾ കരസ്ഥമാക്കി.
Advertisements
ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെൻ്റ് ബാനറിൽ തൃശൂർ സ്വദേശി പ്രകാശ് ആണ് ചിത്രം നിർമിച്ചത്. രഞ്ജിത് ലാൽ, ആൻസൻ ജേക്കബ്ബ്, മകേശൻ നടേരി, വിശാഖ്നാധ്, ജിത്തു കാലിക്കറ്റ്, അശോക് അക്ഷയ, സാന്റി, രാഹുൽ കാവിൽ, ഷിബു ഭാസ്കർ, ദിനേഷ് യു എം തുടങ്ങിയവരാണ് അണിയറ ശില്പികൾ.