എഥനോൾ നിറച്ച ടാങ്കർലോറി ലീക്കായത് പരിഭ്രാന്തി പടർത്തി

എലത്തൂർ: എഥനോൾ നിറച്ച ടാങ്കർലോറി ലീക്കായത് പരിഭ്രാന്തി പടർത്തി. ഇന്നു വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് എലത്തൂർ HP പെട്രൊൾ സംഭരണശാലയിലേക്ക് കർണാടകയിൽ നിന്നും വന്ന 34000 ലിറ്റർ ശേഷിയുള്ള ടാങ്കറില്‍ നിന്നും സംഭരണശാലക്കുമുന്നിലുള്ള ഹൈവേക്കു സമിപമാണ് എഥനോൾ ടാങ്കറിൽ നിന്നും ചെറുതായി ലീക്കുണ്ടായത്.

വിവരംകിട്ടിയതിനെത്തുടർന്ന് കൊയിലാണ്ടി, കോഴിക്കോട് ബീച്ച്, വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നും അഗ്നിരക്ഷാസേന യൂണിറ്റുകൾ എത്തുകയും ലീക്ക് അടക്കുകയും അപകടനില തരണം ചെയ്യുകയും ചെയ്തു.


കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ്ASTO മജീദ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധി പ്രസാദ് ഇ എം, സിജിത്ത് സി, ബബീഷ് പി എം, സജിത്ത്, ഹോം ഗാർഡ് രാജീവ് എന്നിവർ പങ്കെടുത്തു.


