KOYILANDY DIARY

The Perfect News Portal

ഗവർണറെ മുസ്ലിം ലീഗ് പിന്തുണക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി

കാസർകോട്‌: ഗവർണറുടെ നിലപാടിനെ മുസ്ലീംലീഗ്‌ പിന്തുണക്കില്ലെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി. സർവകലാശാല വിഷയത്തിൽ വിയോജിപ്പുണ്ടെങ്കിൽ അത്‌ പ്രകടിപ്പിക്കാൻ നിലവിൽ സംവിധാനുണ്ട്‌. നിയമസഭയ്ക്ക് അകത്തും പുറത്തും യുഡിഎഫ്‌ അത്‌ ചെയ്യുന്നുണ്ട്‌. അതല്ലാതെ നിലവിലെ സംവിധാനത്തെ ദുർബലപ്പെടുത്തിയുള്ള ഗവർണറുടെ നിലപാടിനെ ലീഗ്‌ പിന്തുണക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗവർണറുടെ നിലപാടിനെ പിന്തുണച്ച്‌ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ട് കെ സുധകരനും രംഗത്തെത്തിയ സാഹചര്യത്തിലാണ്‌ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പ്രഖ്യാപനം ഉണ്ടായത്. ഇന്നലെ കെ.സി വേണുഗോപാലും ഗവർണർക്കെതിരെ രംഗത്ത് വന്നിരുന്നു.