KOYILANDY DIARY

The Perfect News Portal

കണയങ്കോട് പാലത്തിനു സമീപം മിനി ലോറി മറിഞ്ഞ് അപകടം

കൊയിലാണ്ടി: കണയങ്കോട് പാലത്തിനു സമീപം മിനി ലോറി മറിഞ്ഞ് അപകടം. ആർക്കും കാര്യമായ പരിക്കില്ല. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് എഞ്ചിൻ ഓയിൽ ലീക്കായി റോഡിലേക്ക് ഒഴുകി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷസേന എത്തുകയും വെള്ളം പമ്പ് ചെയ്ത് റോഡിലെ ഓയില്‍ നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കുകയും ചെയ്തു.