KOYILANDY DIARY.COM

The Perfect News Portal

ലീഗ് ഭീഷണി കേരളത്തില്‍ വിലപ്പോവില്ല; എം വി ഗോവിന്ദന്‍

ലീഗ് ഭീഷണിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭീഷണി കേരളത്തില്‍ വിലപ്പോവില്ലെന്ന് പറഞ്ഞ അദ്ദേഹം കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടുകള്‍ നഷ്ടപ്പെടുന്നതില്‍ യുഡിഎഫിന് ആശങ്കയാണെന്നും പറഞ്ഞു.

വലിയ രീതിയിലുള്ള ഭീഷണി ചില മേഖലയില്‍ ഉണ്ടാകുന്നു. ഭീഷണി അവസാനിപ്പിക്കുന്നതാണ് നല്ലത്. സാമുദായിക സംഘടനകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ നോക്കേണ്ട. ഭീഷണിക്കും സമ്മര്‍ദത്തിനും മുന്നില്‍ ആരും ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!