KOYILANDY DIARY

The Perfect News Portal

ഭൂമി വാങ്ങാന്‍ ശോഭ സുരേന്ദ്രന് 10 ലക്ഷം രൂപ കൈമാറി; ദല്ലാള്‍ നന്ദകുമാര്‍

ഭൂമി വാങ്ങാന്‍ ശോഭ സുരേന്ദ്രന് 10 ലക്ഷം രൂപ കൈമാറിയെന്ന് ദല്ലാള്‍ നന്ദകുമാര്‍. പിന്നീട് ശോഭ സുരേന്ദ്രന്‍ നല്‍കിയ രേഖകളില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നുവെന്നും പിന്നാലെ കത്ത് അയച്ചുവെന്നും നന്ദകുമാര്‍. ശോഭ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സ്വത്ത് വിവരങ്ങളില്‍ ഈ ഭൂമിയുടെ കാര്യം പറയുന്നില്ല. താന്‍ അയച്ച കത്തുകള്‍ക്ക് മറുപടി നല്‍കിയില്ല. ശോഭ സുരേന്ദ്രന്‍ അന്യമായി കൈ അടക്കിയ ഭൂമിയാണ് തനിക്ക് വില്‍ക്കാന്‍ ശ്രമിച്ചതെന്നും ദല്ലാള്‍ നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.