KOYILANDY DIARY

The Perfect News Portal

വ്യപാര മാന്ദ്യം ഒഴിവാക്കാൻ വ്യാപാരോത്സവം നടത്തണം കെ.വി.വി.ഇ.എസ് വനിതാ വിങ്

കൊയിലാണ്ടിയിലെ വ്യപാര മാന്ദ്യം ഒഴിവാക്കാൻ നഗരസഭ മുൻകൈയെടുത്ത് വ്യാപാരോത്സവം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് കെഎം രാജീവൻ യോഗം ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഷീബ ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ മുൻ സംസ്ഥാന വനിതാവിങ് പ്രസിഡണ്ട് സൗമിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. സീനിയർ വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ ഫാറൂഖ് കെ.കെ എന്നിവർ സംസാരിച്ചു. റോസ് ബെന്നറ്റ് സ്വാഗതവും ഉഷ മനോജ് നന്ദിയും പറഞ്ഞു.