KOYILANDY DIARY

The Perfect News Portal

ലഹരിക്കെതിരെ ” ജാഗ്രത ” വിഷ്വൽ ആൽബത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു

കൊയിലാണ്ടി: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന ” ജാഗ്രത ” എന്ന വിഷ്വൽ ആൽബത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മരുതൂരിലും കാവുംവട്ടത്തും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് നടക്കുന്ന ആൽബത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം കൊയിലാണ്ടി സി. ഐ ബിജു എം വി നിർവഹിച്ചു.

കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഡ്രൈവർ) സുരേഷ് ഒ കെ ഗാനരചനയും സംവിധാനവും നിർവഹിക്കുന്ന ആൽബത്തിൽ ഷാജി പയ്യോളി, മനോജ് മരുതൂര് തുടങ്ങി ഒരു കൂട്ടം കലാകാരന്മാർ ഒന്നിക്കുന്നു. ആൽബത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രേംരാജ് പാലക്കാട് ആണ്. എഡിറ്റിംഗ് ഷിജു പൈതോത്ത്. നവരാത്രിയോടനുബന്ധിച്ച് ആൽബം റിലീസ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.