KOYILANDY DIARY.COM

The Perfect News Portal

പെൻഷൻ വൈകുന്നുവെന്നാരോപിച്ച് കെ.എസ്.എസ്.പി.എ സബ്ബ് ട്രഷറിക്ക് മുമ്പിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: സംസ്ഥാനത്ത് പെൻഷൻ വൈകുന്നുവെന്നാരോപിച്ച് കൊയിലാണ്ടി സബ്ബ് ട്രഷറിക്ക് മുൻപിൽ പെൻഷനേഴ്സ് അസോസിയേൻ ധർണ്ണ നടത്തി. അസോസിയേഷൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ടി.കെ. കൃഷ്ണൻ, പ്രേമൻ നന്മന, ഇന്ദിര ടീച്ചർ, ടി.വി. പവിത്രൻ, എസ്. കെ. പ്രേമകുമാരി, രവീന്ദ്രൻ മണമൽ, ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Share news
error: Content is protected !!