KOYILANDY DIARY

The Perfect News Portal

ഒന്നാം ഘട്ട ഹജ്ജ് സങ്കേതിക പഠന ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഈ വര്‍ഷത്തെ ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഒന്നാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് കൊയിലാണ്ടി മർകസ് ഖൽഫാൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ബാലുശ്ശേരി, കൊയിലാണ്ടി, പേരാമ്പ്ര നിയോജക മണ്ഡലങ്ങളില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരും ഒന്ന് മുതല്‍ രണ്ടായിരം വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായ എഴുന്നൂറോളം പേര്‍ ക്ലാസില്‍ പങ്കെടുത്തു. കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാട് അധ്യക്ഷത വഹിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. വള്ളിയാട് മുഹമ്മദലി സഖാഫി ആമുഖ പ്രഭാഷണം നടത്തി. ഖൽഫാൻ ഇസ്‌ലാമിക് സെൻറർ മാനേജർ ഇസ്സുദ്ദീൻ സഖാഫി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. മുജിബ് മാസ്റ്റർ കോഡൂർ, യു പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ്‌ സൈൻ ബാഫഖി, നൗഫൽ ബേബി, സാജിദ്‌ കോറോത്ത്, ഫൈസൽ ചാലിക്കണ്ടി എന്നിവർ സംസാരിച്ചു. കൊയിലാണ്ടി മണ്ഡലം ട്രൈനിംഗ് ഓർഗനൈസർ നൗഫൽ പി സി സ്വാഗതവും ബാലുശ്ശേരി മണ്ഡലം ട്രൈനിംഗ് ഓർഗനൈസർ ഇ അഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.