KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ 2025 വർഷത്തെ വനിതാ ദിനാചാരണം കോതമംഗലം ഗവ: LP സ്കൂളിൽ വെച്ച് നടന്നു.

കൊയിലാണ്ടി നഗരസഭ 2025 വർഷത്തെ വനിതാ ദിനാചാരണം കോതമംഗലം ഗവ: LP സ്കൂളിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്‌തു. വികസന സ്റ്റാൻ്റിംങ് കമ്മറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന ശേഷം നടന്ന ടോക്ക് ഷോയിൽ ഡോക്ടർ സന്ധ്യാ കുറുപ്പ്, അഡ്വ. പി. എം ആതിര, പദ്മിനി എന്നിവർ പങ്കെടുത്തു. icds സൂപ്പർവൈസർ മോനിഷ മോഡിറേറ്റർ ആയി. കലാപരിപാടികൾ, സെക്കന്റ്‌ ഷോ, രാത്രി നടത്തം എന്നിവ നടത്തി.

ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ സി പ്രജില  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, കൗൺസിലർമാരായ രത്‌നവല്ലി ടീച്ചർ, എ ലളിത, ദൃശ്യ, എന്നിവരും, cds ചെയർപേഴ്സൺ ശ്രീമതി ഇന്ദുലേഖ, മെമ്പർ സെക്രട്ടറി വി രമിത, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അനുഷ്‌മ എന്നിവർ ആശംസകൾ അർപ്പിച്ചു. നഗരസഭാ സെക്രട്ടറി ഇന്ദു. എസ്. ശങ്കരി സ്വാഗതവും CDS ചെയർപേഴ്സൺ കെ.കെ. വിബിന നന്ദിയും പറഞ്ഞു.