KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കേരളോത്സവം കലാ പരിപാടികൾ ആരംഭിച്ചു

കൊയിലാണ്ടി നഗരസഭ കേരളോത്സവം കലാപരിപാടികൾ ആരംഭിച്ചു.  കുറുവാങ്ങാട് സെൻട്രൽ സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, ഇന്ദിര ടീച്ചർ, വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടി, വത്സരാജ് കേളോത്ത്, സുധ സി, പ്രോഗ്രാം കോഡിനേറ്റർ ശശി കോട്ടിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മുഹമ്മദ്‌ ജമീഷ് പി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും യൂത്ത് കോർഡിനേറ്റർ മുഹമ്മദ്‌ ഫർഹാൻ നന്ദിയും പറഞ്ഞു.