KOYILANDY DIARY.COM

The Perfect News Portal

KMSRA കൊയിലാണ്ടി ഏരിയ സമ്മേളനം

കൊയിലാണ്ടി: കേരള മെഡിക്കൽ & സെയിൽസ് റെപ്രസൻ്ററ്റീവ് അസോസിയേഷൻ (KMSRA) കൊയിലാണ്ടി ഏരിയ സമ്മേളനം കള്ള് ചെത്ത് തൊഴിലാളി മന്ദിരത്തിൽ വെച്ച് നടന്നു. സമ്മേളനം CITU കൊയിലാണ്ടി ഏരിയ സെക്രട്ടറി സി. അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ദിനേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
.
.
സമ്മേളനത്തിൽ പുതിയ ഏരിയ കമ്മറ്റി ഭാരവാഹികളായി രാഹുൽ (പ്രസിഡണ്ട്), ഷിജിത്ത് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. KMSRA സംസ്ഥാന കമ്മിറ്റി അംഗം സി. വത്സകുമാർ സംസാരിച്ചു. KMSRA ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം അരുൺ നന്ദിയും  പറഞ്ഞു.
Share news