KGHDSEU (CITU) മെഡിക്കൽ കോളജിൽ രക്തദാനം നൽകി

കോഴിക്കോട്: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ സിഐടിയു (KGHDSEU. CITU) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രക്തദാനം നൽകി. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനത്തിലാണ് രക്തദാനം നൽകി മാതൃകയായത്.
CITU സിറ്റി ഏരിയ സെക്രട്ടറി സന്തോഷ് കുമാർ രക്ത ദാനം ഉദ്ഘാടനം ചെയ്തു. KGHDSEUജില്ലാ സെക്രട്ടറി എം സുരേഷ് കുമാർ, സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം വാസുദേവൻ, സുധീഷ് പേരാമ്പ്ര, നന്ദകുമാർ ഒഞ്ചിയം തുടങ്ങിയവർ നേതൃത്വം നൽകി.

