KOYILANDY DIARY

The Perfect News Portal

കേരള ക്ഷേത്ര സംരക്ഷണ സമിതി കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം

കൊയിലാണ്ടി: കേരള ക്ഷേത്ര സംരക്ഷണ സമിതി കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം ചേലിയ ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ വെച്ചു നടന്നു. ജില്ലാ പ്രസിഡണ്ട് ശശിധരൻ, ട്രഷറർ ഭാസ്ക്കരൻ, ഡോ: ബിനു ശങ്കർ, ബാബുരാജ് കാരയിൽ, പ്രകാരൻ, ജില്ലാ മാതൃസമിതി സെക്രട്ടറി ഷീബ രാജഗോപാൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ. ബിനു ശങ്കർ (പസിഡണ്ട്) ശ്രീജിഷ് (സെക്രട്ടറി) ബാബുരാജ് കാരയിൽ (ട്രഷറർ) എന്നിവരെ തെരത്തെടുത്തു.