KOYILANDY DIARY

The Perfect News Portal

അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

കൊയിലാണ്ടി: അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. കോഴിക്കോട് അഡീഷണൽ സെഷൻ ജഡ്ജ് സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 12 മണിയോടെ  ആസാം സ്വദേശിയായ മത്സ്യതൊഴിലാളിയായ ദുളുരാജ് ബോൺഷിയെയാണ് സുഹൃത്തുക്കളും ആസാം സ്വദേശികളുമായ ലക്ഷി ബ്രഹ്മയും മനാരഞ്ജൻ റായിയും ചേർന്ന് കൊയിലാണ്ടി ഹാർബറിലെ പുലിമുട്ടിൽ വച്ച് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്.

എസ് ഐ.മാരായ അനൂപ്, അരവിന്ദ് തുടങ്ങിയവരാണ് സംഭവത്തിൻ്റെ സ്പോട്ട് ഇൻക്വസ്റ്റ് നടത്തിയത്. സി.ഐ.മാരായ കെ.സി. സുബാഷ് ബാബു എൻ. സുനിൽ കുമാർ, എസ്. ഐ. സന്തോഷ് കുമാർ, എ.എസ്.ഐ. മാരായ കെ.പി. ഗിരീഷ്, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജയദീപ് ഹാജരായി.