KOYILANDY DIARY

The Perfect News Portal

മേപ്പയൂർ കണിയാംകണ്ടി കെ സി കെ കൃഷ്ണൻ (72)

മേപ്പയൂർ: മേപ്പയൂർ കണിയാംകണ്ടി കെ സി കെ കൃഷ്ണൻ (72) നിര്യാതനായി. വിളയാട്ടൂർ മൂട്ട പറമ്പിലെ പരേതനായ സ്വാതന്ത്രസമര സേനാനി പി. ആർ നമ്പ്യാരുടെ മകനും കർഷക കോൺഗ്രസ്സ് മുൻ മണ്ഡലം വൈസ് പ്രസിഡൻ്റും, സേവാദൾ മുൻ മണ്ഡലം ഓർഗ്ഗനേഴ്സറുമായിരുന്നു. റിട്ട: അസിസ്റ്റൻ്റ്  സബ്ബ് ഇൻസ്‌പെക്ടർ സി.ഐ എസ് എഫ്, അയിമ്പാടി ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട്, എക്സ് സർവ്വീസ്മെൻ ഇരിങ്ങത്ത് യൂനിറ്റ് പ്രിസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. അമ്മ: പരേതയായ അമ്മു അമ്മ. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: സത്യനാഥൻ, സുഭാഷ്. (ഇരുവരും റിട്ട: ഇന്ത്യൻ ആർമി) മരുമക്കൾ: രേഷ്മ (മണിയൂർ), നിഷിത ( ചെമ്മരത്തൂർ). സഹോദങ്ങൾ: കെ.കെ നാരായണൻ (റിട്ട: ആർമി , ഹോം ഗാർഡ് പയ്യോളി പോലീസ്) വത്സല (വിളയാട്ടൂർ), ഇന്ദിര (കാരയാട്), പരേതയായ പത്മിനി,
സഞ്ചയനം: ഞായറാഴ്ച കാലത്ത് 8 മണിയ്ക്ക്.