KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടില്ല; മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ജാതി സെന്‍സസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ രണ്ടു കേസുകള്‍ നിലവിലുണ്ട്. അതില്‍ വിധി വന്ന ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ജനസംഖ്യാ കണക്കെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും ആരുടേയും അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.