KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ രണ്ടു വയസുകാരനെ പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂരിൽ രണ്ടു വയസുകാരനെ പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് ജവഹർ റോഡിൽ സിജോ സീമ ദമ്പതികളുടെ മകൻ ജെർമിയ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.

മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ജർമിയ വീട്ടുകാർ അറിയാതെ വീടിൻറെ ഗേറ്റ് തുറന്ന് മുന്നിൽ വെള്ളം നിറഞ്ഞു കിടന്ന പാടത്തേക്ക് എത്തുകയായിരുന്നു. അതുവഴി ബൈക്കിൽ വന്ന നാട്ടുകാരായ രണ്ട് യുവാക്കളാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share news
error: Content is protected !!