KOYILANDY DIARY.COM

The Perfect News Portal

ടെലിഗ്രാം വഴി വൻ തട്ടിപ്പ്; 32 ലക്ഷം രൂപ തട്ടിയ 21കാരൻ പിടിയിൽ

ടെലിഗ്രാം വഴി വൻ തട്ടിപ്പ് നടത്തിയ ഇരുപത്തൊന്നുകാരൻ പിടിയിൽ. മട്ടാഞ്ചേരി മണ്ണാറത്ത് അബ്ദുൽ ഫത്താഫ് ആണ് കോഴിക്കോട് സൈബർ പോലീസിൻ്റെ പിടിയിലായത്. 32 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയ പണത്തിൽ നിന്ന് 4.5 ലക്ഷം മുബൈയിലെ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തി. 12.5 ലക്ഷം കുന്നമംഗലത്തെ സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ എത്തിയതായും പോലീസ് കണ്ടെത്തി

Share news
error: Content is protected !!