വീണ്ടും കുതിച്ച് സ്വർണവില: പവന് 1,08,000 രൂപ
.
സ്വർണവില വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 1,08,000 രൂപയാണ്. പവന് 560 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 13,500 രൂപയാണ്. ഇന്നലത്തെ വിലയിൽ നിന്നും 70 രൂപയാണ് കൂടിയിരിക്കുന്നത്. സ്വർണം വാങ്ങുമ്പോഴുള്ള ജി.എസ്.ടി (3%), ഹാൾമാർക്കിങ് ചാർജ്, കൂടാതെ ജ്വല്ലറികൾ ഈടാക്കുന്ന പണിക്കൂലി എന്നിവ കൂടി ചേർക്കുമ്പോൾ ആഭരണത്തിന്റെ അന്തിമ വില ഇതിൽക്കൂടുതൽ ആയിരിക്കും.




