സ്വർണവില കൂടി: പവന് 1,06,960 രൂപ
.
സ്വർണവില കൂടി. 680 രൂപ വർധിച്ച് പവന് 1,06,960 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 96 രൂപ വർധിച്ച് 14,589 രൂപയും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 69 രൂപ വർധിച്ച് 10,939 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം സ്വർണം ആഭരണമായി വാങ്ങാന്‍ സ്വാഭാവികമായും അടിസ്ഥാന വിലയേക്കാള്‍ ഉയർന്ന നിരക്ക് നല്‍കേണ്ടി വരും. അടിസ്ഥാന വിലയ്ക്ക് പുറമേ പണികൂലിയും 3 ശതമാനം ജി.എസ്.ടിയും ചേരുന്നതാണ് ആഭരണത്തിന്റെ വിപണി വില.




