മാലിന്യമുക്ത നവകേരളം പദ്ധതി: ലോക വയോജന ദിനത്തിൽ മുതിർന്ന പൗരന്മാരുമായി കുട്ടികളുടെ ശുചിത്വ സംവാദം

കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ലോക വയോജന ദിനത്തിൽ മുതിർന്ന പൗരന്മാരുമായി കുട്ടികളുടെ ശുചിത്വ സംവാദം നടന്നു. നഗരസഭ കൗൺസിലിലെ മുതിർന്ന അംഗം രത്നവല്ലി ടീച്ചർ ശുചിത്വ സംവാദം ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി അംഗം എ സുധാകരൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് സ്വാഗതം പറഞ്ഞു

അഡ്വക്കറ്റ് കെ വിജയൻ, വി സുന്ദരൻ മാസ്റ്റർ, മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ, , പി സുധാകരൻ മാസ്റ്റർ, അപ്പുക്കുട്ടി, പ്രേമകു മാരി എം വി, എം എം ചന്ദ്രൻ മാസ്റ്റർ, ബാലൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കൊയിലാണ്ടിയിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികളാണ് മുതിർന്ന പൗരന്മാരുമായി സംവാദം നടത്തിയത്. പഴയകാലത്തെ മാലിന്യ സംസ്കരണം, ഭക്ഷണ രീതി, ജീവിത രീതി, കാലാവസ്ഥ തുടങ്ങി നിരവധി വിഷയങ്ങളിൽ സംവാദം നടന്നു.
Advertisements

നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില, നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി KAS, ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജമീഷ് മുഹമ്മദ്, ലിജോയ്, ഷൈനി, NSS പ്രോഗ്രാം ഓഫീസർ നിഷിത എൻ. കെ എന്നിവർ സന്നിഹിതരായി.
