KOYILANDY DIARY

The Perfect News Portal

ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. മാസങ്ങളായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായ, ആനപ്രേമികളുടെ അഭിമാനമായിരുന്ന ആനയാണ് ചരിഞ്ഞത്. പാലക്കാട് മംഗലാംകുന്ന് ബ്രദേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പന്‍. 

18 ആനകള്‍ വരെയുണ്ടായിരുന്ന പ്രശസ്തനായ ആനത്തറവാട്ടിലെ അതിപ്രശസ്തനായ ആനയാണ് മംഗലാംകുന്ന് അയ്യപ്പന്‍. നിരവധി തവണ തൃശൂര്‍ പൂരമുള്‍പ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ ഭാഗമാകാനും ഈ കൊമ്പന് സാധിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ ആനയ്ക്ക് സാധിച്ചു.

Advertisements