KOYILANDY DIARY

The Perfect News Portal

റോഡ് അപകടങ്ങളെ അടിയന്തിരമായി നേരിടാൻ  പുതിയ പദ്ധതിയുമായി ഫയർ ഫോഴ്സ്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങളെ അടിയന്തിരമായി നേരിടാൻ  പുതിയ പദ്ധതിയുമായി ഫയർ ഫോഴ്സ്. ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കായി സംസ്ഥാന വ്യാപകമായി റോഡ് സുരക്ഷാ സമിതി രൂപീകരിക്കാൻ ഫയർ & റിസ്‌ക്യു ഡയറക്ടർ ജനറൽ ഡോ.ബി സന്ധ്യയുടെ ഉത്തരവ്.

അപകടം ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ എടുക്കുന്നതിൽ അപ്പുറം അപകടം ഉണ്ടായാൽ മരണം ഒഴിവാക്കാനുള്ള ജീവൻ രക്ഷക്കുള്ള വിദഗ്ദ പരിശീലനം ഈ സമിതിക്കു നൽകും. വിദഗ്ദ പരിശീലനം നൽകിയ സമിതി അപകട മേകലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കും. ശബരിമല തീർത്ഥാടന കാലത്ത് അപകടം കുറക്കാൻ പ്രത്യേക ജാഗ്രത വേണമെന്നും സമിതി രൂപീകരിച്ചുള്ള സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. സമിതി രൂപീകരണം അടിയന്തിരമായി നടത്തി അപകട മരണം കുറക്കാനുള്ള ക്രിയാത്മക ഇടപെടലാണ് ഫയർ ഫോഴ്സ് ലക്ഷ്യമിടുന്നത്.