KOYILANDY DIARY

The Perfect News Portal

വിദ്യാനിധി സമർപ്പണവും അനുമോദന സദസ്സും

വിദ്യാനിധി സമർപ്പണവും അനുമോദന സദസ്സും സംഘടിപ്പിച്ചു.. കൊയിലാണ്ടി: ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അടിസ്ഥാനത്തിൽ നടത്തുന്ന വിദ്യാനിധി സമർപ്പണത്തിൻ്റെ ഉദ്ഘാടനം രാജലക്ഷ്മി ടീച്ചർ നിർവ്വഹിച്ചു. സംസ്ഥാന ശാസ്ത്രമേളയിൽ ഗണിത ശാസ്ത്ര വിഭാഗം സ്റ്റിൽ മോഡൽ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അലോക് നാഥിനെ സ്ക്കൂൾ വിദ്യാലയ സമിതിയും മാതൃസമിതി, ശിശു വാടിക സമിതിയും അനുമോദിച്ചു.
വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഗണിതാദ്ധ്യാപിക മോനിഷ ടീച്ചറെയും, മോഡലുകൾ ഡിസൈൻ ചെയ്ത മനു ശ്രീശനെയും പൊന്നാട അണിയിച്ചു. രണ്ടു വിദ്യാർത്ഥികളുടെ പിറന്നാൾ ആഘോഷ ചടങ്ങിന് ശൈലജ ടീച്ചർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ. കെ മുരളി സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാലയ സമിതി പ്രസിഡണ്ട് മോഹനൻ കല്ലേരി അദ്ധ്യക്ഷത വഹിച്ചു. മണികണ്ഠൻ പന്തലായനി, മാതൃസമിതി പ്രസിഡണ്ട് മഞ്ജുഷ സജിത്ത് കുമാർ, ശിശു വാടിക സമിതി പ്രസിഡണ്ട് അതുല്യ, സജിത്ത് കുമാർ, ലൈജു, ഷമീർ വിരുന്നുകണ്ടി എന്നിവർ സംബന്ധിച്ചു.