എഞ്ചിൻ തകരാർ; കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടും തൊഴിലാളികളെയും സുരക്ഷിതമായി തീരത്ത് എത്തിച്ചു
.
കൊയിലാണ്ടി: എഞ്ചിൻ തകരാറിനെ തുടർന്ന് മത്സ്യബന്ധന ബോട്ടും മത്സ്യത്തൊഴിലാളികളും കടലിൽ കുടുങ്ങി. കണ്ണൂരിൽ നിന്നും മുനമ്പത്തേക്ക് പോകുകയായിരുന്ന ‘യാക്കൂബ്’ എന്ന മത്സ്യബന്ധന ബോട്ടാണ് കടലിൽ കുടുങ്ങിയത്. വടകര ഭാഗത്ത് നിന്നാണ് എഞ്ചിൻ തകരാറിലായത്. അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഫിഷറീസ് അസി. ഡയറക്ടർ സുനീറിൻ്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ ഹരിദാസ്, റെസ്ക്യു ഗാർഡുമാരായ മിഥുൻ, അമർനാഥ്, ഹമലേഷ് എന്നിവർ ചേർന്ന് ബോട്ടും മത്സ്യത്തൊഴിലാളികളെയും കൊയിലാണ്ടി ഹാർബറിൽ സുരക്ഷിതമായി എത്തിച്ചു.




