KOYILANDY DIARY.COM

The Perfect News Portal

ഏലംകുളം പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന്‌

മലപ്പുറം: ഏലംകുളം പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന്‌. ഏലംകുളം പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ എമ്മിലെ പി സുധീർ ബാബുവിനേയും വൈസ് പ്രസിഡണ്ടായി അനിത പള്ളത്തിനെയും തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെ യുഡിഎഫിന്‌ അധികാരം ലഭിച്ച പഞ്ചായത്തിൽ പ്രസിഡണ്ടിനും വൈസ്‌ പ്രസിഡണ്ടിനുമെതിരെ എൽഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം പാസായിരുന്നു.

ബുധനാഴ്‌ച നടന്ന പ്രസിഡണ്ട്, വൈസ്‌ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഏഴിനെതിരെ ഒമ്പത് വോട്ടുകൾക്കാണ്‌ ഇരുവരും ജയിച്ചത്‌. കോൺഗ്രസ്‌ സ്വാതതന്ത്രാംഗം എൽഡിഎഫിനെ പിന്തുണച്ചു. ഇതോടെ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടി പിന്തുണയൊടെയുള്ള യുഡിഎഫ്‌ ഭരണത്തിന്‌ അന്ത്യമായി. പാറക്കൽ മുക്ക് നാലാം വാർഡ് അംഗവും സിപിഐ എം ഏലംകുളം ലോക്കൽ കമ്മറ്റി അംഗവുമാണ്‌ പി സുധീർ ബാബു. മാട്ടായ പതിമൂന്നാം വാർഡ് അംഗവും നിലവിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ അനിത പള്ളത്ത്ഏ സിപിഐ എം ഏലംകുളം തെക്കുംപുറം ബ്രാഞ്ച് അംഗമാണ്.  

പഞ്ചായത്ത്‌ ഭരണ സമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ എൽഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം കഴിഞ്ഞ മാസം പാസായിരുന്നു. പ്രസിഡണ്ട് കോൺഗ്രസിലെ സി സുകുമാരനും വൈസ് പ്രസിഡണ്ട് മുസ്ലിം ലീഗിലെ  കെ ഹൈറുന്നിസയുമാണ്‌ പുറത്തായത്‌. സ്വതന്ത്രാംഗം വിജയിച്ച രമ്യ മാണിതൊടി അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു.

Advertisements

സിപി ഐ എം – ഏഴ്, സിപിഐ –  ഒന്ന് എന്നതാണ്‌ എൽഡിഎഫിലെ കക്ഷിനില. രണ്ട് സ്വതന്ത്രരുൾപ്പെടെ കോൺഗ്രസ്‌ – അഞ്ച്‌, ലീഗ്‌ – രണ്ട്‌ എന്നതാണ്‌ യുഡിഎഫ്‌ കക്ഷി നില. വെൽഫെയർ പാർടി അംഗത്തിന്റെ പിന്തുണയിലാണ്‌ എൽഡിഎഫിനൊപ്പം എത്തിയത്‌. നറുക്കെടുപ്പിലൂടെയാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങൾ യുഡിഎഫിന് ലഭിച്ചത്.
 

Share news
error: Content is protected !!