KOYILANDY DIARY

The Perfect News Portal

‘ഊട്ടും പാട്ടും’ ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു.

അരിക്കുളം: ‘ഊട്ടും പാട്ടും’ ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു. നീലാംബരി ക്രീയേഷൻസിന്റെ ബാനറിൽ മണിരാജൻ ചാലയിൽ രചനയും സംഗീതവും നിർവ്വഹിച്ച ഊരള്ളൂർ ശ്രീ എടവനക്കുളങ്ങരക്ഷേത്ര ഭക്തിഗാന വീഡിയോ ആൽബം ‘ഊട്ടും പാട്ടും ‘ പ്രശസ്ത ഗായിക ദുർഗ്ഗാ വിശ്വനാഥ് ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് സുകുമാരൻ മാസ്റ്റർക്കു നൽകി പ്രകാശനം ചെയ്തു. ചെങ്ങന്നൂർ ശ്രീകുമാറാണ് ഗാനം ആലപിച്ചത്.