KOYILANDY DIARY

The Perfect News Portal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ്‌ ചെയ്‌തു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ്‌ ചെയ്‌തു. വസതിയിൽ നടന്ന റെയ്‌ഡിനും ചോദ്യം ചെയ്യിലിനും പിന്നാലെയാണ്‌ അറസ്‌റ്റ്‌. ഡൽഹി മദ്യനയ അഴിമതി കേസിലാണ്‌ അറസ്‌റ്റ്‌. വൻ പ്രതിഷേധം കണക്കിലെടുത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌.

അറസ്റ്റിനെ തുടർന്ന് കെജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെജ്‍രിവാളിന്റെ വീട്ടിലെത്തിയത്.