KOYILANDY DIARY

The Perfect News Portal

ഇലക്‌ട്രൽ ബോണ്ട്: എസ്ബിഐ സമർപ്പിച്ച എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു

ന്യൂഡൽഹി: ഇലക്‌ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട് സീരിയൽ നമ്പർ ഉൾപ്പെടെ എസ്ബിഐ സമർപ്പിച്ച എല്ലാ വിവരങ്ങളും പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ. സുപ്രീം കോടതി നിർദേശപ്രകാരമാണ്‌ മുഴുവൻ വിവരങ്ങളും എസ്‌ബിഐ കമീഷന്‌ കൈമാറിയത്‌.

ബോണ്ടുകൾ ലഭിച്ച രാഷ്‌ട്രീയ പാർട്ടികളുടെ വിവരങ്ങൾ ഈ ലിങ്കിൽ

ബോണ്ടുകൾ വാങ്ങിയ കമ്പനികളുടെ വിവരങ്ങൾ

Advertisements

ഇതോടെ, ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. എല്ലാ വിവരങ്ങളും ഇന്ന് വൈകുന്നേരത്തിനകം തെരഞ്ഞെടുപ്പ് കമീഷന് കൈമാറാനും ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്ന് സത്യവാങ്മൂലം നൽകാനും തിങ്കളാഴ്‌ച എസ്ബിഐക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഇത് പ്രകാരം എസ്ബിഐ സത്യവാങ്മൂലം നൽകി.

Advertisements

നേരത്തെ, ഇലക്‌ട്രൽ ബോണ്ടുകളുടെ മുഴുവൻ വിവരങ്ങളും കൈമാറാൻ കോടതി വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സീരിയൽ നമ്പർ എസ്ബിഐ വെളിപ്പെടുത്തിയിരുന്നില്ല. ബോണ്ടുകളുടെ സീരിയൽ നമ്പർ പുറത്തുവിട്ടാൽ മാത്രമാണ് ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകുക. കോടതി വീണ്ടും ഇടപെട്ടതോടെയാണ് ബോണ്ട് നമ്പറുകൾ കൈമാറാൻ എസ്ബിഐ നിർബന്ധിതരായത്.