KOYILANDY DIARY

The Perfect News Portal

ശ്രീകൃഷ്ണൻ്റെ ചിത്രം വരച്ച് പ്രസിദ്ധയായ ജസ്ന സലീമിന് സൈബർ ആക്രമണം

കൊയിലാണ്ടി: ശ്രീകൃഷ്ണൻ്റെ ചിത്രം വരച്ച് പ്രസിദ്ധയായ ജസ്ന സലീമിന് സൈബർ ആക്രമണം. സംഭവത്തിൽ ‘ജസ്ന സലീം കൊയിലാണ്ടി പോലിസിൽ പരാതി നൽകി. തൻ്റെ ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും, മോശമായ കമൻ്റുകൾ ഉപയോഗിച്ച് മത സ്പർധ ഉണ്ടാക്കി സമുഹത്തിനിടയിൽ തന്നെയും,  തൻ്റെ കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതായും കാണിച്ചാണ് ജസ്ന സലീം പരാതി നൽകിയത്.

ശ്രീകൃഷ്ണൻ്റ ചിത്രം വരച്ച് പ്രസിദ്ധമാകുകയും ഗുരുവായൂർ ക്ഷേത്രത്തിലെത്തി ശ്രീകൃഷ്മൻ്റെ പടം കൈമാറി ഏറെ ശ്രദ്ധനേടിയിരുന്നു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയാണ് ജസ്ന സലീം. നിരന്തരം സൈബർ ആക്രമണം നേരിടുകയാണെന്ന് ജസ്ന പരാതിയിൽ പറയുന്നു. മുസ്ലീമായ ജസ്ന കൃഷ്ണനെ വരച്ച് വിറ്റാണ് ഉപജീവനം കഴിയുന്നതെന്ന് തുടങ്ങി നിരവധി ആക്ഷേപങ്ങളാണ് കമൻ്റുകളായി വരുന്നതെന്നും പരാതിയിൽ പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിലടക്കം ജസ്ന എല്ലാ വർഷവും കണ്ണൻ്റെ പടം വരച്ച് സമർപ്പിക്കാറുണ്ട്.