KOYILANDY DIARY

The Perfect News Portal

കൾച്ചറൽ ഫോറവും, സ്പോർട്സ് മാൻ ഷിപ്പും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ബാർ അസോസിയേഷൻ നേതൃത്വത്തിൽ കൾച്ചറൽ ഫോറത്തിന്റെയും, സ്പോർട്സ് മാൻ ഷിപ്പിന്റെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ നിർവഹിച്ചു. പ്രൊഫഷണൽസിന്റെ ഇടയിൽ ക്രിയേറ്റിവിറ്റിയുടെ ആവശ്യകതയെ പറ്റി ഉദ്ഘാടന ചടങ്ങിൽ അദ്ധേഹം എടുത്തുപറയുകയുണ്ടായി.

ചടങ്ങിൽ കൊയിലാണ്ടി സബ്ജറ്റ് വിഎസ് വിശാഖ് മുൻസിഫ് രവീണ ദാസ്,    അഡ്വ. പി. ജെതിൻ എന്നിവർ ആശംസകൾ നേർന്നു. കൾച്ചറൽ ഫോറം കൺവീനർ അഡ്വ. കെ അശോകൻ സ്വാഗതവും അഡ്വ. ജിഷ നന്ദിയും പറഞ്ഞു.

Advertisements