KOYILANDY DIARY

The Perfect News Portal

അടിയന്തരാവസ്ഥ വിരുദ്ധ പോരാളി യു. കുഞ്ഞിക്കണ്ണൻ്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

തിക്കോടി: പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയുമായ യു. കുഞ്ഞിക്കണ്ണൻ്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം RJD കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.  RJD ജില്ലാ കമ്മിറ്റി അംഗം എം കെ പ്രേമൻ, അദ്ധ്യക്ഷം വഹിച്ചു.

ബാലൻ കെ. വി പേരാമ്പ്ര , ടി.എൻ രാജൻ എന്നിവർ കാലിക രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് പ്രഭാഷണവും നടത്തി. പി. ടി രമേശൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രജീഷ് നല്ലോളി നന്ദി രേഖപ്പെടുത്തി.

Advertisements