KOYILANDY DIARY

The Perfect News Portal

സമന്വയ ആർട്ട് ഹബ്ബ് സമ്മർ ക്യാമ്പ് നടത്തുന്നു

കൊയിലാണ്ടി: കുറുവങ്ങാട് സമന്വയ ആർട്ട് ഹബ്ബ് സമ്മർ ക്യാമ്പ് നടത്തുന്നു. വേനലവധി ആഹ്ളാദകരമാക്കാൻ ഏപ്രിൽ 1 മുതൽ മെയ് 24 വരെയാണ് വിവിധ വിഷയങ്ങളിൽ പ്രഗദ്ഭ അധ്യാപകരുടെ നേതൃത്വത്തിൽ കളി ചിരിയോടെയാണ് ക്ലാസുകൾ നടക്കുന്നത്.
Advertisements
4 വയസ് മുതൽ 11 വയസുവരേയുള്ള കുട്ടികൾക്കാണ് ക്യാമ്പിലേക്ക് പ്രവേശനം. കുറുവങ്ങാട് അക്വഡക്ടിന് സമീപത്തുള്ള ഓഫീസിൽ നേരിട്ടോ 9495150094 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.