KOYILANDY DIARY

The Perfect News Portal

മേലടി ഉപജില്ല സ്കൂൾ കലോത്സവത്തിനായി കടലൂർ ഗവൺമെൻറ് ഹൈസ്കൂൾ കാത്തിരിക്കുകയാണ്

മേലടി: കലയുടെ ദിനരാത്രങ്ങൾക്ക് ആദിഥ്യമരുളാൻ കടലൂർ ഗവൺമെൻറ് ഹൈസ്കൂൾ കാത്തിരിക്കുകയാണ്. മേലടി ഉപജില്ല സ്കൂൾ കലോത്സവം കടലൂർ വൻമുഖം ഗവ. ഹൈസ്കൂളിലാണ് ഇത്തവണ നടക്കുന്നത്. വിദ്യാലയ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരം കലയുടെ ദിനരാത്രങ്ങൾക്കായി ഈ വിദ്യാലയം പരവതാനി വിരിക്കുന്നത്.
75 ൽ പരം പ്രൈമറി വിദ്യാലയങ്ങളും, പതിനൊന്നിൽ പരം ഹൈസ്കൂളുകളും, ആറ് ഹയർസെക്കൻഡറി സ്കൂളുകളും ഉൾപ്പെടെ നൂറിൽപരം വിദ്യാലയങ്ങളിലെ ബാല്യ കൗമാര പ്രതിഭകളാണ് ഇവിടെ അണിനിരക്കുന്നത്. നവംബർ 15, 16, 17, 18 തീയതികളിൽ പത്തോളം വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുക.