KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ തെരുവ് നായകൾക്കുള്ള സമ്പൂർണ വാക്സിനേഷൻ ക്യാമ്പ്

കൊയിലാണ്ടി: നഗരസഭ തെരുവ് നായകൾക്കുള്ള സമ്പൂർണ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.പി സുധ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി വെറ്ററിനെറി ഡോക്ടർ ഗീത, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ. ഇന്ദിര ടീച്ചർ, കൌൺസിലർമാരായ പി രത്നവല്ലി ടീച്ചർ, വൈശാഖ്, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്തു. ഇന്നു മുതൽ മുഴുവൻ വാർഡുകളിലുമുള്ള തെരുവ് നായകളെ വാക്സിനേഷൻ ചെയ്യുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.