KOYILANDY DIARY.COM

The Perfect News Portal

കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്, കെ. സുരേന്ദ്രനെതിരെ പ്രതിഷേധം ശക്തം

കാസർകോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കാസർകോട് ജില്ലയിൽ വീണ്ടും പോസ്റ്റർ. കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കളെ സുരേന്ദ്രൻ സംരക്ഷിക്കുന്നുവെന്നാണ് പോസ്റ്ററിൽ പറയുന്നത്. വെള്ളിയാഴ്ച വൈകിട്ട് കുമ്പളയിലെ ബിജെപി പരിപാടിയിൽ സുരേന്ദ്രൻ പങ്കെടുക്കാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

‘കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികൾക്ക് നീതി കിട്ടും വരെ പോരാടുക’ എന്നാണ് കെ സുരേന്ദ്രന്റെ ചിത്രത്തോടൊപ്പമുള്ള പോസ്റ്ററിലെ വാചകം. കാസർകോട് ടൗൺ, കറന്തക്കാട്, സീതാംഗോളി എന്നിവിടങ്ങളിൽ മലയാളത്തിലും കന്നഡയിലുമാണ് ബോർഡുകളാണ് ഉയർന്നത്.

നേരത്തെയും കെ സുരേന്ദ്രനെതിരെ കാസർകോട് ബിജെപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചും പ്രവർത്തകർ പ്രതിഷേധിച്ചു.

Share news
error: Content is protected !!