കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന് കൊയിലാണ്ടി മേഖല കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ (സി ഒ എ) കൊയിലാണ്ടി മേഖല കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. സി ഒ എ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. മേഖലാപ്രസിഡണ്ട് അനൂപ് കുമാർ എം എസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഒ ഉണ്ണികൃഷ്ണൻ, ജയദേവ് കെ എസ്സ്, സിഡ്കോ ഡയറക്ടർ ഉഷ മനോജ്, എം മൻസൂർ. ടീംസ് കമ്പനി എംഡി റജിൽ വി ആർ, മേഖല ട്രഷറർ ബിജു പി തുടങ്ങിയവർ സന്നിഹിതരായി. മേഖല സെക്രട്ടറി ശ്രീരാജ് പി സ്വാഗതം പറഞ്ഞു.
.

.
കേരള വിഷൻ്റെ ഡിജിറ്റൽ ബ്രോഡ് ബാൻ്റ് സേവനങ്ങൾ കഴിഞ്ഞ 25 വർഷകാലത്തിനു മുകളിലായ് പ്രാദേശിക തലത്തിൽ എത്തിച്ചു നൽകുന്നതിനും സംഘടനയിൽ അംഗങ്ങളായ ഓപ്പറേറ്റർമാർക്കും അവരുടെ ജീവനക്കാർക്കും വേണ്ടി വെൽഫയർ ഇൻ ഷുറൻസ് പദ്ധതികൾ ഉൾപ്പെടെ മറ്റു സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങളിലും കേബിൾ TV ഓപ്പറേറ്റഴ്സ് അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.



