പുസ്തക കിറ്റ് വിതരണം ചെയ്തു

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ യു പി.സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തക കിറ്റ് വിതരണം ചെയ്തു. എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും മണ്ഡലത്തിലെ 36 സ്കൂളുകൾക്ക് 56 പുസ്തകങ്ങളുടെ കിറ്റുകളാണ് വിതരണം ചെയ്തത്. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് വി. കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുൾ ഹക്കിം, AEO പ്രമോദ് എന്നിവർ സംസാരിച്ചു. BPC ഷാജിമ സ്വാഗതം പറഞ്ഞു.
