KOYILANDY DIARY

The Perfect News Portal

അയോധ്യാ പ്രതിഷ്ഠാ ദിനം: എയിംസിന് അവധി നൽകാനുള്ള തീരുമാനം പിൻവലിച്ചു

ന്യൂഡൽഹി: പ്രതിഷേധം.. എയിംസിന് അവധി നൽകാനുള്ള തീരുമാനം പിൻവലിച്ചു. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (എയിംസ്) അവധി നൽക്കാനുള്ള തീരുമാനം പിൻവലിച്ചു. നേരത്തെ പ്രതിഷ്ഠാ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 വരെയായിരുന്നു അവധി പ്രഖ്യാപിച്ചത്. തീരുമാനത്തിനെതിരെ വലിയ വിമർശനമുയർന്നതിന് പിന്നാലെയാണ് പിൻമാറ്റം.

രോഗികൾക്ക് ഉണ്ടാകാനിടയുള്ള അസൗകര്യം കണക്കിലെടുത്താണ് അവധിക്കുള്ള ഉത്തരവ് പിൻവലിക്കുന്നതെന്നാണ് അറിയിപ്പ്. നാളെ ഒപി വിഭാഗം ഉൾപ്പെടെ പതിവുപോലെ പ്രവർത്തിക്കും.

പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും കേന്ദ്ര സ്ഥാപനങ്ങളും കേന്ദ്ര വ്യവസായ സ്ഥാപനങ്ങളും ജനുവരി 22 ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ എല്ലാ പൊതുമേഖലബാങ്കുകൾക്കും ഉച്ച വരെ അവധി പ്രഖ്യാപിക്കുകയായിരുന്നു. 

Advertisements