KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

.
കൊയിലാണ്ടി: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമുള്ള സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സി ടി അധ്യക്ഷത വഹിച്ചു.
ഡിസംബർ മാസത്തിൽ ഗവ. വൊക്കേഷണൽ സ്കൂൾ കൊയിലാണ്ടി സംഘടിപ്പിച്ച അസസ്‌മെന്റ് ക്യാമ്പിൽ നിന്നും അർഹരായി കണ്ടെത്തിയവര്‍ക്ക് കേള്‍വി സഹായ ഉപകരണങ്ങള്‍ (ഹിയറിംഗ് എയ്ഡ്), വീല്‍ചെയര്‍, വോക്കര്‍, എല്‍ബോ ക്രച്ചുകള്‍, ആക്സിലറി ക്രച്ചുകള്‍, റോളേറ്റര്‍, പഠന സഹായ കിറ്റുകള്‍ (TLM Kits), കമ്മോട് ചെയർ, ഊന്നു വടികൾ, മുട്ട് വേദനക്കും നടുവ് വേദനക്കും ഉപയോഗിക്കുന്ന ബെൽറ്റുകൾ, സി പി ചെയർ എന്നിവ വിതരണം ചെയ്തു. 
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധത ഫണ്ടും, കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകൊയുടെ അടിപ്പ് (ADIP), രാഷ്ട്രീയ വയോശ്രീ യോജന (RVY) എന്നി സ്കീം വഴിയും കൊയിലാണ്ടി നഗരസഭ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കേരള സാമൂഹ്യ സുരക്ഷ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഇന്ന് 180 പേർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തത്. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എ. പി സുധീഷ്, വയോമിത്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ജിജോ മോഹൻ എന്നിവർ ആശംസകൾ അറിയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ രമ്യ പണ്ടാരകണ്ടി സ്വാഗതവും കേരള സാമൂഹ്യ സുരക്ഷ മിഷൻ ജില്ല കോർഡിനേറ്റർ ജിഷോ ജയിംസ് നന്ദിയും പറഞ്ഞു.
Share news
error: Content is protected !!