KOYILANDY DIARY

The Perfect News Portal

ഇഡി കസ്റ്റഡിയിലും മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഇഡി കസ്റ്റഡിയിലും കർമ്മനിരതനായി മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിച്ച് അരവിന്ദ് കെജ്‌രിവാൾ. ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ്  കെജ്‌രിവാൾ പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. മന്ത്രി അതിഷി വാർത്താസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു.

വ്യാഴാഴ്ചയാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത കെജ്‌രിവാളിനെ 6 ദിവസത്തേക്ക് കോടതി ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. 28വരെയാണ് കസ്റ്റഡി.  ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജയിൽ മോചിതനാക്കണമെന്നും ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹർജി കോടതി ബുധനാഴ്ച പരി​ഗണിക്കും.

Advertisements

കെജ്‌രിവാളിന്റെ അറസ്റ്റിനെത്തുടർന്ന് ഡൽ​ഹിയിൽ പ്രതിഷേധം കനക്കുകയാണ്. അറസ്റ്റിൽ പ്രതിഷേധിച്ച് എഎപിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തും.

Advertisements